പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടത്തി വന്ന കേസില്‍ സ്ത്രീകള്‍ അടക്കം ഏഴുപേര്‍ കൂടി പിടിയില്‍. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരന് സജയന്, പൊന്‍കുന്നം സ്വദേശി മണി, കൊട്ടാരക്കര സ്വദേശി സുധീര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38) പിടിയിലായിരുന്നു. സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഘം ഉപയോഗിച്ചു വന്നിരുന്ന മൂന്ന് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. …