തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം …