പത്തനംതിട്ട: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റു. കണ്ണന്റെ പരുക്ക് ഗുരുതരമാണ്. തലയ്ക്ക് നാലു തുന്നലിടേണ്ടി വന്നു. പ്രവര്‍ത്തകരില്‍ ഒരാള്‍ ജലപീരങ്കിയേറ്റ് നിലം പതിച്ചു. വീണ്ടും വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് ഇയാളുടെ മുണ്ട് ഊരിമാറുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാവിലെ 11.30 ന് സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കലേക്ക് എത്തിയത്. കലക്ടറേറ്റ് കവാടത്തില്‍ …