ചന്ദ്രനിലെ പാറക്കഷണങ്ങളും പൊടിപടലങ്ങളും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കാന്‍ ശേഷിയുള്ള കമ്പനികളെ തേടി നാസ. സെപ്റ്റംബര്‍ പത്തിനാണ് നാസ ഈ കാര്യം പ്രഖ്യാപിച്ചത്.സ്വകാര്യ കമ്പനികള്‍ റോബോട്ടുകളെ ഉപയോഗിച്ചു ചന്ദ്രനില്‍നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ്, പാറക്കഷണങ്ങള്‍ എന്നിവ ഭൂമിയിലെത്തിച്ച ശേഷം നാസയക്ക് വില്‍ക്കാം. അതോടൊപ്പം തന്നെ ഈ ദൗത്യത്തില്‍ ലോകമെമ്പാടുമുള്ള ഏത് കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് നാസ പ്രഖ്യാപിച്ചു. ചന്ദ്രനില്‍ നിന്നുള്ള 50 മുതല്‍ 500 ഗ്രാം വരെയുള്ള മണ്ണ് ശേഖരിച്ച ശേഷം ഖനനം നടത്തിയ സ്ഥലത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളും അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയ്ക്ക് കൈമാറണം. അതോടെ കമ്പനികളില്‍നിന്ന് വാങ്ങിയ …