പത്തനംതിട്ട: ആംബുലന്‍സ് പീഡനത്തില്‍ നിന്ന് ആറന്മുള എന്ന പേര് ഒന്നൊഴിവാക്കുമോ എന്ന അഭ്യര്‍ഥനയുമായി വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്കും ഓഫീസുകളിലേക്കും വിളിയെത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആറന്മുളയെന്ന് പേര് പല രീതിയില്‍ പരാമര്‍ശിക്കപ്പെടുന്നതും ട്രോളുകളില്‍ എംഎല്‍എയുടെ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രസംഗം നിറയുന്നതുമാണ് കാരണം. കേരളത്തെ നടുക്കിയ സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വീണാ ജോര്‍ജ് മൂന്നു കൊല്ലം മുന്‍പ് നിയമസഭയില്‍ നടത്തിയ ഒരു സ്ത്രീ സുരക്ഷാ പ്രസംഗത്തിന്റെ വീഡിയോ ആരോ വലിച്ച് പുറത്തിട്ടത്. സാര്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാന്യമായി സഞ്ചരിക്കാന്‍ കഴിയുന്ന …