അടൂര്‍: കൊതുകു കടിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചു. കൊതുകുകടിമൂലം അപൂര്‍വമായി മാത്രം മനുഷ്യരില്‍ പിടിപെടുന്ന ‘ഹെനോക് സ്കോളിന് പര്‍പുറ’ എന്ന അപൂര്‍വരോഗം ബാധിച്ചാണ് അടൂര്‍ ആന്‍സ് വില്ലയില്‍ ജെയ്സണ്‍ തോമസിന്റേയും ബിജി അഗസ്റ്റിന്റേയും മകള്‍ സാന്ഡ്രാ ആന്ജെയ്സണ്(18) മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു. 2014ല്‍ ഷാര്‍ജയില്‍ നിന്നും അവധിക്ക് അടൂരിലെ വീട്ടില്‍ വന്നപ്പോള്‍ ആയിരുന്നു സംഭവം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കേരളത്തിലെ ആശുപത്രികളില്‍ നടത്തിയ ചികിത്സയില്‍ രോഗം …