അടൂര്‍: പേരിനൊപ്പമുള്ള ‘അടൂര്‍’ മാറ്റണമെന്ന് ആവശ്യപ്പെട്ട എസ്എഫ്ഐക്കാര്‍ക്ക് മറുപടിയുമായി അടൂര്‍ പ്രകാശ് എംപി.കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേര്‍ത്തു വെക്കുമ്പോഴും എന്റെ പേര് ‘അടൂര്‍ പ്രകാശ്’ എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് ‘സഖാവ് അടൂര്‍ കുഞ്ഞുരാമന്’ എന്നാണെന്നായിരുന്നു അടൂര്‍ പ്രകാശ് എംപി ഫേസ് ബുക്കില്‍ കുറിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തില്‍ തന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികള്‍ക്ക് എന്റെ പേരായ അടൂര്‍ പ്രകാശിലെ ‘അടൂര്‍’ എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍ …