മസ്കത്ത് :ഒമാനില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കടുത്തതാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനിമുതല്‍ 100 റിയാല്‍ ആണു പിഴ. നേരത്തേ 20 റിയാല്‍ ആയിരുന്നു- അഞ്ചിരട്ടി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ: കോവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാല്‍, ക്വാറന്റീന് ചട്ടലംഘനം-200, പൂട്ടാന്‍ നിര്‍ദേശിച്ചിട്ടും ടൂറിസം കേന്ദ്രങ്ങള്‍, വാണിജ്യ-വ്യാപാര കേന്ദ്രങ്ങള്‍, ക്ലബുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുക-3,000, പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടത്തുക-1,500 (പങ്കെടുക്കുന്നവര്‍ക്ക് 100 റിയാല്‍), ട്രാക്കിങ് …