തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2067 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ രോഗബാധിതര്‍ മൂന്നു ലക്ഷം കഴിഞ്ഞു. തമിഴ്നാട്ടില്‍ കേസുകള്‍ നാല് ലക്ഷമായി. ഏഴായിരം പേര് മരിച്ചു. കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്നാട്ടില്‍ 93 പേരും എന്നതാണ് കോവിഡ് മരണ നിരക്ക്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ട് എന്ന …