കടമ്പനാട്: ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികില്‍സാ ആവശ്യത്തിനായി പണം അയയ്ക്കാന്‍ എസ്ബിയുടെ സിഡിഎമ്മില്‍ (ക്യാഷ് ഡെപ്പോസിറ്റ് മെഷിന്) കയറിയ യുവാവിന് നഷ്ടമായത് 41,000 രൂപ. പണം ഇട്ടതിന് പിന്നാലെ പ്രോസസ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിപ്പു ലഭിക്കുകയായിരുന്നു. അങ്കലാപ്പിലായ ഇടപാടുകാരന് അവിടെ എഴുതിയിരുന്ന കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചു. ഫോണ്‍ എടുത്ത സ്ത്രീ ഇയാളോട് തട്ടിക്കയറുകയാണ് ചെയ്തത്. മെഷീന് കേടാണെന്നും അത് അവിടെ എഴുതി വച്ചിട്ടില്ലേ എന്നുമായിരുന്നു ചോദ്യം. യുവാവ് റൂം മുഴുവന്‍ പരിശോധിച്ചിട്ടും അങ്ങനെ ഒരു മുന്നറിയിപ്പ് കാണാന്‍ കഴിഞ്ഞില്ല. ഈ വിവരം ഇദ്ദേഹം പറഞ്ഞപ്പോള്‍ …