രാജ്യത്തെ മുന്‍നിര ടെലികോം സേനവദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എക്സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് 1000 ജിബി അധിക ഡേറ്റ ലഭിക്കുമെന്ന് ടെലികോം കമ്പനി അറിയിച്ചു. പുതിയ പ്ലാന്‍ പരിമിതമായ കാലയളവില്‍ ലഭ്യമാക്കുകയും എല്ലാ എക്സ്ട്രീം ഫൈബര്‍ പ്ലാനുകളിലും ഓഫര്‍ ലഭ്യമായിരിക്കില്ലെന്നും എയര്‍ടെല്‍ അറിയിച്ചു. പരിധിയില്ലാത്ത ഡേറ്റയ്ക്കും പ്രീ-പെയ്ഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കും 1000 ജിബി അധിക ഡേറ്റ നേടാന്‍ കഴിയില്ല. പുതിയ ഓഫറുമായി അറ്റാച്ചുചെയ്തിരിക്കുന്ന …