തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികള്‍ക്ക് നേരിട്ട് സ്വകാര്യ ലാബുകളില്‍ കോവിഡ് നിര്‍ണയ പരിശോധന നടത്താന്‍ അനുമതി. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കു കാത്തുനില്‍ക്കാതെ രോഗബാധ നേരത്തേ കണ്ടെത്താന്‍ ഉപകരിക്കുമെന്നു കണ്ടതോടെയാണ് നിബന്ധനകളോടെ അനുവാദം നല്‍കിയത്. പരിശോധനാഫലം നേരിട്ട് നല്‍കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ അംഗീകൃത ലാബുകളില്‍ പരിശോധന നടത്താനാണ് അനുമതി. പരിശോധനച്ചെലവ് വ്യക്തികള്‍ വഹിക്കണം. പരിശോധനയ്ക്ക് എത്തുന്നയാള്‍ തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും നല്‍കണം. പരിശോധനാഫലം വ്യക്തികളെ നേരിട്ടറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ] വീട്ടില്‍ കഴിയാം രോഗലക്ഷണമില്ലാത്ത, മറ്റു ഗുരുതര രോഗങ്ങളില്ലാത്തവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ അവര്‍ക്ക് …