തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ചിട്ട് തിങ്കളാഴ്ചത്തേക്ക് ഒരാണ്ട്. ആറുമാസം മുമ്പ് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഒന്നാംപ്രതിയായ ശ്രീറാമും രണ്ടാംപ്രതി വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുന്ന കേസില്‍ സെപ്റ്റംബര്‍ 16-ന് ഇരുവരും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന് അതിവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ കെ.എം. ബഷീര്‍ മരിക്കുന്നത്. …