ദുബായ്: ലോകം മുഴുവന്‍ ഇപ്പോള്‍ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ലോകജനതയെ ആകെ ലോക്കാക്കി കളഞ്ഞ കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്ന് കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുകയാണ്. യുഎഇയിലും കൊവിഡ് 19 വാക്സിന് പരീക്ഷണം തുടരുകയാണ്. പ്രവാസി മലയാളികളെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ വീടാണ് യുഎഇ. രാജ്യത്തിന്റെ ഏത് പദ്ധതിയിലും ഏതെങ്കിലും തലത്തില്‍ മലയാളി സാന്നിധ്യം ഉണ്ടാകും. കൊവിഡ് വാക്സിന് പരീക്ഷണത്തിന് വിധേയയായിമലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് അബുദാബിയില്‍ താമസിക്കുന്ന കൊച്ചിക്കാരിയായ 35 കാരി വര്‍ഷ ശ്രീനിവാസ്. അബുദാബിയിലെ ഫെയിം മീഡിയാ പ്രൊക്ഷന്‍സിന്റെ …