ഫ്ളോറിഡ: യുഎസിലെ മയാമിയില്‍ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. കൊലപ്പെടുത്തിയത് ഭര്‍ത്താവ് നെവിന് എന്ന് വിളിക്കുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ് മാത്യു ആണെന്നു സൂചന. ഇയാള്‍ അറസ്റ്റിലായെന്നാണ് വിവരം. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന് ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. മകള്‍: നോറ (രണ്ട് വയസ്സ്). നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ …