തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ ഭീകരബന്ധത്തിന്റെ അടിവേരു തേടിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കിടെ നടുക്കുന്ന മറ്റൊരു റിപ്പോര്‍ട്ടു കുടി പുറത്തുവന്നു. കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐഎസ്ഐഎസില്‍ അംഗങ്ങളായവര്‍ ഗണ്യമായ തോതിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയാണ് വ്യക്തമാക്കിയത്. അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്ത് റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. 2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്‍ ഹിന്ദ് …