ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതല്‍ 26 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടില്‍ ചെന്ന് കോവിഡ് 19 ലോക്ഡൗണ്‍ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത, യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ക്ക് മാത്രമാണ് യാത്രനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് …