ന്യൂഡല്‍ഹി:നീറ്റ്-ജെഇഇ പരീക്ഷ മാറ്റിവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് നിരജ് കുന്ദന്‍ പറഞ്ഞു. പരീക്ഷ നീട്ടിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ എന്‍.എസ്.യു.ഐ പിന്തുണച്ചിരുന്നു രാജ്യത്ത് നില നില്ക്കുന്ന പ്രതികൂല സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന് എന്‍.എസ്.യു.ഐ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എച്ച്.ആര്.ഡി മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച് , ട്വിറ്റര്‍ ക്യാമ്പയ്നുകള്‍, മെമ്മോറാണ്ടം പുറപ്പെടുവിക്കല്‍, ഓണ്‍ലൈന്‍ നിവേദനം തുടങ്ങിയ സമരപരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് എന്‍.എസ്.യു.ഐ സംഘടിപ്പിച്ചിരുന്നു. എന്‍.എസ്.യു.ഐ നിര്‍ദ്ദേശം അംഗീകരിച്ച് യുക്തമായ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി …