തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂര്‍ണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം ഏര്‍പ്പെടുത്തും. സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരു.സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. സെക്രട്ടേറിയറ്റ് …