മസ്കത്ത്: വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം. CONSULAR@MOFA.GOV.OM എന്ന ഐഡിയില്‍ ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നാട്ടില്‍ നിന്ന് മടങ്ങി വരേണ്ട സാഹചര്യം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്. പ്രത്യേകം അപേക്ഷ നല്‍കുന്നവര്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന മുറയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ഒമാനില്‍ റസിഡന്‍സ് വീസയുള്ള നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനില്‍ തിരിച്ചെത്തിയത്. യുഎസ്, കാനഡ, …