ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയിലേക്ക് അടുക്കുന്നു. 647,595 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയര്‍ന്നു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം 64,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയര്‍ന്നു. അതേസമയം, പ്രതിദിന മരണനിരക്ക് കുറഞ്ഞത് ആശ്വാസം നല്കുന്ന കാര്യമാണ്. 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. …