ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെകെ മഹേശന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭത്തിന് വേദി ഒരുങ്ങുന്നു. സമുദായത്തിലുള്ളവരും സമാന മനസ്കരുമായ സമൂഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭത്തിനാണ് നീക്കം നടക്കുന്നത്. തനിക്ക് സാമുദായിക പിന്‍ബലം ഉണ്ടെന്ന് കാട്ടി ഭരണക്കാരെയും രാഷ്ട്രീയ കക്ഷികളെയും വിരട്ടിയാണ് ഒട്ടുമിക്ക കേസുകളിലും വെള്ളാപ്പള്ളിയും മകനും രക്ഷപ്പെടിരുന്നത്. സമുദായ നേതാവ് ആയതിനാല്‍ മാധ്യമങ്ങളും തൊടാന്‍ മടിക്കും. നേതാവിനെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ സമുദായം തങ്ങളെ ബഹിഷ്കരിക്കുമോ എന്ന പേടിയാണ് മാധ്യമങ്ങള്‍ക്ക്. പ്രവാചകനെതിരേ വാര്‍ത്ത …