ലണ്ടന്‍: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടാന്‍ ഉമിനീര് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലായത് ബൗളര്‍മാരാണ്. എന്നാലിപ്പോഴിതാ തങ്ങള്‍ നിര്‍മിക്കുന്ന പന്തുകള്‍ ഉപയോഗിച്ചാല്‍ സ്വിങ് ലഭിക്കാനായി ഉമിനീര് ഉപയോഗിക്കേണ്ടി വരില്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഉത്പന്ന നിര്‍മാതാക്കളായ ഡ്യൂക്ക്സ് ബോള്‍ ഉടമ ദിലീപ് ജജോദിയ. ഡ്യൂക്ക്സ് പന്തുകളുടെ ഗുണമേന്മ കാരണം ഉമിനീര് ഉപയോഗിക്കാതെ തന്നെ പന്ത് തിളക്കാന്‍ സാധിക്കുമെന്നും സ്വിങ് ലഭിക്കുമെന്നും ദിലീപ് ജജോദിയ, ദി ഗാര്‍ഡിയനോട് പറഞ്ഞു. ”ബാറ്റും പന്തും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടാവണം. …