കാലടി: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത നടപടി ആര്‍ക്കും അംഗീകരിക്കാനാവില്ലന്ന് അങ്കമാലി എംഎല്‍എ റോജി.എം.ജോണ്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണിത്, കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് ആദിശങ്കരന്റ ജന്മനാടായ കാലടിയുടേത്. ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ആളുകളും ഉള്‍ക്കൊള്ളുന്ന ശിവരാത്രി ആഘോഷ സമിതി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും ശിവരാത്രി ആഘോഷം നടത്തുന്ന മണപ്പുറത്ത് സമിതിയുടെ അനുമതിയോടെ നിര്‍മ്മിച്ച സെറ്റാണ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പൊളിച്ചത്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് ശക്തമായ …