പത്തനംതിട്ട: പ്രിയ തച്ചങ്കരീ…അത് വെറും തളളായിരുന്നോ? പത്തനംതിട്ടക്കാര് ചോദിക്കുകയാണ്. മുക്കൂട്ടുതറയില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ ജെസന്‍ മരിയ ജെയിംസിനെ കുറിച്ച് നിര്‍ണായക വിവരം കിട്ടിയെന്നും ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന് ജെ. തച്ചങ്കരി പറഞ്ഞിട്ട് ആഴ്ച മൂന്നാകുന്നു. അന്ന് തന്നെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറും അന്വേഷണത്തിന് നേതൃത്വം നല്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണും തങ്ങള്‍ക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത …