ചാവക്കാട്: ഹയാത്ത് ആശുപത്രിയിലെ നഴ്സിങ് മുറിയില്‍ നിന്നും സ്വര്‍ണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവരുന്നതിനിടെ സിസിടിവിയില്‍ കുടുങ്ങിയ പ്രതി മൂന്ന് മാസത്തിന് ശേഷം അറസ്റ്റില്‍. സമാനമായ മറ്റൊരു കേസില്‍ പിടയിലായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ വടക്കേമുറി കാരക്കല്‍ വീട്ടില്‍ സുന്ദര സ്വാമി ( സുരേഷ്, 38) ആണ് അറസ്റ്റിലായത്. തൃശൂര്‍ സബ്ജയിലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. സമാന സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരി അവസാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹയാത്ത് ആശുപത്രിയില്‍ …