തിരുവല്ല: പാലിയേക്കര ബസീലിയന്‍ കന്യാസ്ത്രി മഠത്തില്‍ സന്യസ്ത വിദ്യാര്‍ഥിനി ദിവ്യ പി. ജോണിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ലോക്കല്‍ പൊലീസിന് തന്നെ. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി എന്നത് തെറ്റായ പ്രചാരണം. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് മാത്രമാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത് എന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവല്ല ഇന്‍സ്പെക്ടര്‍ പി.എസ്. വിനോദ് തന്നെയാകും കേസ് അന്വേഷിക്കുക. പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് ഡിജിപി ക്രൈംബ്രാഞ്ചിന്റെ നരഹത്യ അന്വേഷിക്കുന്ന വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മേയ് ഏഴിനാണ് മഠത്തിലെ ആഴം കുറഞ്ഞ …