ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ നേരിട്ട വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും തക്ക മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും.സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ …