കോന്നി: ചെറുപ്പത്തില്‍ ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കാന്‍ പൊലീസിന്റെയും നാട്ടുകാരുടെയും നിര്‍ബന്ധം. വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഭീഷണി. ഒടുക്കം മനസില്ലാ മനസോടെ പിതാവിനെ ആശുപത്രിയിലാക്കിയ അമ്മയും മകനും വീട്ടില്‍ മടങ്ങിയെത്തി തൂങ്ങി മരിച്ചു. അതിരുങ്കല്‍ കാരക്കാക്കുഴി പാക്കണ്ടത്തില്‍ വസുമതി (55), മകന് മനോജ് (31) എന്നിവരെയാണ് വീടിന്റെ അടുക്കള കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരുവരും മാത്രമാണ് ഇവിടെ താമസിച്ചു വരുന്നത്. ഞായറാഴ്ച രാത്രി പത്തിനു ശേഷമാണ് സംഭവം. ഒരു സാരി രണ്ടായി മുറിച്ച് കുരുക്കിട്ടാണ് ഇരുവരും …