തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനിയായ യുവതിയെ മഠത്തിനുള്ളിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് മൃതദേഹം എടുത്ത് പുഷ്പഗിരി മെഡിക്കല്‍ കോളജിന് കൈമാറിയത് വിവാദമായി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റേണ്ടിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരുത്താനാകുെവെന്ന് പോലീസ്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസ് …