തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (56) ആണ് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. റിയാദില്‍ നിന്നും വന്നതാണ്. ഇവരുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുലേഖ ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 12 പേര്‍ക്കും കാസര്‍ഗോഡ് 10 പേര്‍ക്കും കണ്ണൂരില്‍ ഏഴു പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 3 …