മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാലു മലയാളി നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളുമായി ഇടപഴകിയ സഹപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നഴ്സുമാര്‍ ആരോപിച്ചു. കൊറോണയെ തുടര്‍ന്ന് മൂന്നു പേര് ഈ ആശുപത്രിയില്‍ മരിച്ചിരുന്നു. ഇവരെ പരിചരിച്ച നാലു മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ ഒമ്പതോളം ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അഞ്ച് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ ആശുപത്രി …