തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് മണി (79) ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മരണ സമയത്ത് ഭാര്യ ഡോ. കസ്തൂരി ഭായി, മക്കളായ വല്‍സാമണി, സുകുമാരന്‍ എന്നിവര്‍ അടുത്തുണ്ടായിരുന്നു. സംസ്കാരം പിന്നീട്. മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്കാരം നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്നപത്മഭൂഷണ് കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു ചടുലത …