കോന്നി: ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാരക്കുഴി സ്വദേശി വിജിത് കുമാറിനെ(32) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം. കോന്നിയില്‍ നിന്ന് ഓട്ടോവിളിച്ച് താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വാങ്ങിയ ശേഷം കുമ്പഴയില്‍ വിടാന്‍ പറഞ്ഞെങ്കിലും യുവതിയെ ഓട്ടോയില്‍ കയറ്റി ചെങ്ങറ ഭാഗത്തേക്കു പോവുകയായിരുന്നു. ഇതിനിടെ മറ്റൊരു ഡ്രൈവര്‍ കയറി വാഹനം ഓടിക്കുകയും ഈ സമയത്താണ് പീഡന ശ്രമം നടന്നതെന്നും പൊലീസ് പറഞ്ഞു. ടൗണിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. …