കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തുകയാണ്. ഭാര്യ മെലാനിയയ്ക്ക് ഒപ്പമാണ് ട്രംപ് വരുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും ഒരുമിച്ച് പങ്കെടുത്ത ‘ ഹൗഡി മോദി ‘ പരിപാടി വന്‍ വിജയമായിരുന്നു. 50000ത്തിലേറെ പേര് പങ്കെടുത്ത ഈ പരിപാടിയുടെ മാതൃകയില്‍ പ്രസിഡന്റായതിനുശേഷം ആദ്യമായി ഇന്ത്യയിലേക്കെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ ഒരു ഗംഭീര പരിപാടി അണിയറയില്‍ ഒരുങ്ങുകയാണ്; ‘ കെം ഛോ ട്രംപ് ‘!. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്ന ട്രംപിന് സര്‍ദാര്‍ വല്ലഭായ് …