ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 144 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ 714 രൂപയായിരുന്നു 14.2 കിലോ സിലിണ്ടറുകളുടെ വില 858.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. എന്നാല്‍ സബ്സിഡി നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാല്‍ വിലക്കയറ്റം വലിയ രീതിയില്‍ ഉപയോക്താക്കളെ ബാധിക്കില്ല. ഗാര്‍ഹിക സിലിണ്ടറുകള്‍ പ്രതിവര്‍ഷം 12 എണ്ണമാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. സബ്സിഡി നിരക്ക് 153.86 രൂപയില്‍ നിന്ന് 291.48 രൂപയായി ഉയര്‍ത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ …