മങ്കട: സ്വര്‍ണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വര്‍ണം നല്കി മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപ തട്ടിയെടുത്തു. മക്കരപ്പറമ്പിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് 500 ഗ്രാം വരുന്ന സ്വര്‍ണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്. കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ചതാണ് സ്വര്‍ണത്തോണിയെന്നും മറ്റാരും അറിയാതെയുള്ള വില്പനയായതിനാല് ചെറിയ തുകയ്ക്ക് നല്‍കുകയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ ആഴ്ച തൃശൂരിലെത്തി തോണി കണ്ട് അതില്‍ …