ഹാമില്ട്ടണ്: സൂപ്പര്‍ ഓവറില്‍ ‘സൂപ്പറായി’ വിജയിച്ച് ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. നിശ്ചിത ഓവറില്‍ സമനില ആയതോടെസൂപ്പര് ഓവറിലേക്ക് മത്സരം നീണ്ടു. ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്ട്ടിന് ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി. …