ബഹറൈന്‍: ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുവാനും ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡന് എംപി. ഒഐസിസി യൂത്ത് വിങ്ങ് ആറാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ2020’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് ഉണ്ടാക്കിയെടുത്ത മതേതര ജനാധിപത്യ മൂല്ല്യങ്ങളെ പിച്ചിചീന്തുവാനുമാണ് ബിജെപി …