തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നയിച്ചലോങ്ങ് മാര്‍ച്ചില്‍ ശ്രദ്ധേയമായി മാറിയത് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് നയിച്ച ലോങ്ങ് മാര്‍ച്ചാണ്. തുടക്കം മുതല്‍ അവസാനം വരെയുള്ള വന്‍ ജനപങ്കാളിത്വം തന്നെയായിരുന്നു മാര്‍ച്ചിന്റെ ശ്രദ്ധേയ ഘടകം. പ്രധാന ജംഗ്ഷനുകളിലെല്ലാം ആറ്റിങ്ങലിന്റെ ജനനായകന് നല്‍കിയത് ഉജജ്വല സ്വീകരണം. മൂവായിരിത്തിലധികം പേരാണ് കല്ലമ്പലത്തു നിന്നു കണിയാപുരത്തേക്ക് മൂവായിരിത്തലധികം പേരാണ് ഒഴുകിയെത്തിയത്. ആലംകോട് ജംഗ്ഷനില്‍ വ്യാപാരികളും നാട്ടുകാരും എംപിയെ സ്വീകരിച്ചപ്പോള്‍ കച്ചേരി ജംഗ്ഷനില്‍ കെ.പി.എസ്.റ്റി.എ പ്രവര്‍ത്തകരും, കോടതിക്ക് സമീപം എംപിമാരും സ്വീകരണം നല്കി. ലോങ്ങ് മാര്‍ച്ച് കടുവയില്‍ …