വാഷിങ്ടണ്‍: ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സജ്ജമാണെന്ന സൂചന നല്കി ഇറാന്. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ഇറാനിലെ ജാംകരണ്‍ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളില്‍ ചുവന്ന കൊടി ഉയര്‍ന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യുദ്ധം വരുന്നതിന്റെ സൂചന നല്‍കുന്നതിന്റെ ഭാഗമായാണ് ജാംകരണ്‍ പള്ളിയുടെ മുകളില്‍ ചുവന്ന കൊടി ഉയര്‍ത്തുക. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ കലുഷിതമാകുമെന്ന ആശങ്കയും വര്‍ധിച്ചു സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനിലെ വിവിധ …