കോവിഡിനിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസീലന്‍ഡില്‍ ഓക്ലന്‍ഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്കൈ ടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്. ന്യൂസിലന്‍ഡിനുശേഷം ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവത്സര ദിനം കടന്നുപോകുക. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം എത്തുക. എന്നാല്‍ ഇവിടെ …