കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗബാധയെ തുടര്‍ന്നെന്ന് സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ചൈല്‍ഡ് സി ലിവര്‍ സിറോസിസാണ് മരണകാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയത്. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടരമായ അളവിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. നല്‍കുന്നത്. 2016 …