ന്യൂഡല്‍ഹി: ഡല്‍ഹി കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. 9 പേര് മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതര പരുക്കേറ്റുവെന്നാണ് വിവരം. ഞായാറാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിച്ചത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. പുറത്തു കടക്കാന്‍ ഒരു ഗോവണി മാത്രമേ ഉണ്ടായിരുരുന്നുള്ളു. തീ അണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെ സൂക്ഷിച്ചിരുന്നില്ല.ഇതെല്ലാം അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി.