പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് ചവിട്ടി മറിക്കാന്‍ ശ്രമിച്ച കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ കാലൊടിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റിന് മുന്നിലാണ് സംഭവം. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് വിവിധ ഡിസിസികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെയും മാര്‍ച്ച് സംഘടിപ്പിച്ചത്. പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. മാര്‍ച്ചിന്റെ മുന്‍നിരയിലാണ് മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നു. കലക്ടറേറ്റിന് മുന്നില്‍ എത്തിയപ്പോഴേക്കും പിന്‍നിരയിലുണ്ടായിരുന്ന കെഎസ്യു, യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ …