കൊച്ചി: സ്റ്റീല്‍ ബാര്‍ വില്‍പ്പനയില്‍ 2023 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനി കള്ളിയത്ത് ഗ്രൂപ്പ്. നടപ്പു സാമ്പത്തിക വര്‍ഷം 700 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത്,എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റീല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളുമായ കള്ളിയത്ത് ഗ്രൂപ്പ് 100-ാം വര്‍ഷത്തിലേക്കായി നൂതന പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. …