തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി. ചില സാങ്കേതിക കാരണങ്ങളാല്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ദേശീയ പാത അതോറിറ്റിയുടെ തീരുമാനം. നിലവില്‍ 75 ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറാനുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനം നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് സമയപരിധി നീട്ടി നല്‍കിയത്. ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പിന്നീടത് ഡിസംബര്‍ 15ലേക്ക് മാറ്റി. ഈ സമയപരിധിയാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ടോള്‍ …