ദുബായ് : ബിസിനസ് സോഫ്റ്റ്വെയര് സൊല്യൂഷനുകളില്‍ ലോകോത്തരമായ ‘സോഹോ’യ്ക്ക് യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മശ്രിഖ് ബാങ്കുമായി പങ്കാളിത്തം. ഈ സൊല്യൂഷന് ലഭ്യമാക്കുന്നതിലൂടെ ഏറ്റവും ശക്തമായ വാറ്റ് അനുബന്ധ അക്കൗണ്ടിങ് സോഫ്റ്റ്വെയറായ സോഹോ ബുക്സിലേയ്ക്ക് മശ്രിഖ് ബാങ്കിന്റെ നിയോ ബിസ് മുഖേന ബന്ധപ്പെടാന്‍ സാധിക്കും. മാന്വല്‍ ഡാറ്റ എന്‍ട്രി ഒഴിവാക്കി യാന്ത്രിക സംവിധാനമാണ് ഇതില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ യുഎഇക്ക് വേണ്ടി സവിശേഷമായി തയാറാക്കപ്പെട്ട പ്രഥമ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യമാണിതെന്ന് സോഹോ കോര്പറേഷന് പ്രൊഡ്ക്ട് തലവന്‍ പ്രശാന്ത് ജന്ടി പറഞ്ഞു. മശ്രിഖ് …