തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’ വിരല്‍ ചൂണ്ടുന്നത് സഭയില്‍ നടക്കുന്ന അധാര്‍മ്മികവും അനാശാസ്യകരവുമായ പ്രവണതകള്‍. രതിവൈകൃതത്തിന്റെ കുത്തരങ്ങുകളാണ് വിവിധ സഭകളും സന്ന്യസ്ത സമൂഹങ്ങളുമെന്നാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് പേരിട്ട ആതമകഥയില്‍ ലൂസി വ്യക്തമാക്കുന്നു. വൈദികരില്നിന്ന തനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. പീഡകരായ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും കൃത്യമായ സൂചനകള്‍ അവര്‍ നല്‍കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി പരസ്പരം താല്‍പ്പര്യമുള്ള …