ലഖ്നൗ: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത യുവതിയുടെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും നല്‍കും. മറ്റെന്തെല്ലാം സഹായങ്ങള്‍ നല്‍കണം എന്നകാര്യത്തില്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍, ബിജെപി എം.പി സാക്ഷി മഹാരാജ് എന്നിവര്‍ ശനിയാഴ്ച യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചതായി മന്ത്രിമാര്‍ ബന്ധുക്കളെ അറിയിച്ചു. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കും. …